2009 ജൂലൈ 28, ചൊവ്വാഴ്ച

തെയ്ത തെയ്തെയ്ത തെയ്തെയ്തധിത തികുധതേ


ദേവിയെയും ദേവനേയും കളി കുമ്പിട്ടു , ഗുരുവിന്ടെ കാല് പിടിച്ചു വണങ്ങിയ ശേഷം കണ്യാര് കളി അഭ്യാസം ആരംഭമായി. ദിവസങ്ങള്ഓളം ഗുരു കാരണവന്മാരുടെ ശിക്ഷണത്തില് അഭ്യസിച്ച കളിക്കാര് അരങ്ങത്തു കളിക്കാന് തയാറായി.കളരിയില് ഗുരുപൂജ കഴിച്ച ദേവിയുടെ വാളിണ്ടേ അകമ്പടിയോടു കൂടി വട്ടക്കളി അരങ്ങത്തെത്തി . കളി അച്ചന്മാര് എന്ന് വിശേഷിപിക്കുന്ന കളി ആശാന്മാര് കളി അരങ്ങത്തേക്ക് നയിച്ചു കളി നടതുകയായി. വട്ടകളിയും വാളുമായി കളിക്കാര് അരങ്ങു പന്ധളില് കളി അരങ്ങേറി. പിന്നേ പോരാട്ടുകള് വരവായി . പട്ടരും, ചിത്രാശാരിയും , തെലുങ്ക് ചെട്ടിയാരും , കൂട്ടകുരവരും, കല്ലുള്ളി ചിതനും, നായാടിയും, സുന്ദരങുരുക്കളും, വൈശ്നവാധികളും , ചക്കിളിയനും, ചക്കിളിച്ചിയും, വേടനും, പാണനും, പാട്ടിയും , വെള്ളകൊടിച്ചിയും, കണക്കു ചെരുമിയും, പൂശാരിയും, തോട്ടിയനും, തോട്ടിചിയും, വെട്ടുവകനക്കാനും, മാരിയമ്മയും, ചക്കിളിയരും, മലയാരും, കുറത്തിയും, മന്നതിയും, മലചിയും എല്ലാവരും അരങ്ങത്തു വന്നു നൃത്തം ചവിട്ടി ..പാടി , ആദി ഉലഞ്ഞ കളിചാസ്വധിച്ചേ ആസ്വധിപിച്ചേ ദേവിയെയും, ദേവനേയും വണങ്ങി അനുഗ്രഹം വാങ്ങി മടങ്ങി. തോട്ടം പാടു പാടി , പൂവാരി, നാട് വാഴി തമ്ബുരന്ടെയും, ടെശവാഴി തമ്ബുരാന്ടെയും വസതിയില് ചെന്ന് കളിച്ച ശേഷം..പൂവരി , പൊളി വെച്ച് കലയാച്ചന്മാരേ വണങ്ങി ദേശം കളി അവസനിപിച്ചു. അന്തരീക്ഷത്തില് ഒരു സംഗീത ധ്വനി - പാടിയ നാവിനെ ബലം തെരെനംമോ, കളിച്ച കാലിനു ബലം തെരെനംമ്മോ.. ലെ ലെ ആ ല ലെ.. ഇപ്പോഴും മനസ്സില് ഒരു കലാശം മുഴങ്ങുന്നു...തെയ്ത തെയ്തെയ്ത തെയ്തെയ്തധിത തികുധതേ ....

1 അഭിപ്രായം: